Saturday, August 4, 2012




               "വെളിച്ചമില്ലാത്ത ദ്വീപു "

                                               

                   (ഹ്രസ്വചിത്ര തിരക്കഥ)






          കഥാപാത്രങ്ങള്‍ :


          റാം പ്രഭാകര്‍
          ക്ഷേത്രാറാം
          കണ്ണനുണ്ണി
          സുഹൃത്ത്‌
          redio ജോക്കി
          മറ്റ് ചിലര്‍

                  scene 1 int -/ext


അര്‍ദ്ധരാത്രി -റാമിന്‍റെ വീട്, ചീവീടുകളുടെ ശബ്ദം, ഡാര്‍ക്ക്‌ സ്ക്രീന്‍
ഒരു പുരുഷസ്വരം : റാം ....റാം ....
ആവര്‍ത്തിക്കപ്പെടുന്നു : റാം ......റാം....സ്വിച് ഓണ്‍ ചെയ്യുന്നതിനന്‍റെ ശബ്ദം
ലൈറ്റ് തെളിയുന്നു റാമിന്റെ വീട് ,വരാന്ത
ഗ്ര്ല്ലിനു വെളിയില്‍ ഒരു യുവാവ് ചിരിച്ച മുഖം
ഏകദേശം 35 വയസ്സ് പ്രായം, വാതില്‍ തുറന്നു കണ്ണ് തിരുമ്മിക്കൊണ്ട് റാം
അതേപ്രായം


റാം : ങാ .. എന്താടാ ഈ പാതിരാത്രീലു
സുഹൃത്ത് : തുറക്ക് മാഷേ പറയാം
റാം ഗ്രീല്ലിന്‍റെ ലോക്ക് ഓപ്പണ്‍ ചെയ്യുന്നു.
ഇരുളില്‍ നിന്ന് രണ്ടു മുന്ന് പേര്‍ വടിവാളും, ക്ടാരയും ഒക്കെയായി
രാമിനു മേല്‍ ചടിവീഴുന്നു . സുഹൃത്ത്‌
പിന്നിലേക്ക്‌ മാറുന്നു .റാം ക്രുരമായി ആക്രമിക്കപ്പെടുന്നു

ആദ്യത്തെ വെട്ടയാല്‍ തടുത്തു .കൈപ്പത്തി മുറിഞ്ഞു തൂങ്ങി
ആര്‍ത്തനാദം അക്രമി : ഇനി നീ എഴുതുന്നതൊന്നു കാണട്ടെഡാ പട്ടീ ...
ഒരാള്‍ റാമിന്‍റെ കൈ പിടിച്ചു വെച്ച് മറ്റൊരാള്‍ വെട്ടുന്നു .
തോളെല്ലിനു താഴെ കൈ അറ്റ് തൂങ്ങുന്നു. റാം മറിഞ്ഞു നിലത്തു
വീണു പിടെയുന്നു . തറയിലൂടോലിചിറങ്ങുന്ന രെക്തം
കമിഴുന്നു കിടന്നു പിടയുന്ന റാമിന്‍റെ പുറത്തു ചവുട്ടിപ്പിടിച്ചു മറ്റേ
കൈ പിന്നിലേക്ക്‌ വളച്ചു പിടിച്ചു ഒറ്റ വെട്ടു തോലെള്ളിനു താഴെ

ആ കൈയും അറ്റ് പോകുന്നു
അക്രമി : ഇനി നീ ഈ കൈ വെച്ചു എഴുതുന്നതൊന്നു
കാണണം കേട്ടോടാ പട്ടി പൂ മോനെ
പെട്ടന്ന് ഓടിവരുന്ന റാമിന്‍റെ ഭാര്യ (ക്ഷേത്ര )കുനിഞ്ഞു
നിന്ന് രാമിനെ വെട്ടാന്‍ ശ്രമിക്കുന്ന അക്രമിയെ പിടിച്ചു
തള്ളുന്നു. ആഞ്ഞു പോകുന്ന അക്രമി -നിവര്‍ന്നു ക്ഷേത്രയെ
ചുവരീലെക്കു പിടിച്ചു തള്ളുന്നു . ക്ഷേത്രയുടെ നിലവിളി 

ഉച്ചത്തിലാവുന്നു .അക്രമികള്‍ ഓടിരെക്ഷപെടുന്നതിനിടയില്‍
മണല്‍ വാരി റാമിന്‍റെ മുറിവിലെക്കിടുന്നു .ക്ഷേത്ര തടയാന്‍
എന്നോണം അയാളുടെ ശരീരതെ പൊതിഞ്ഞു കിടക്കാന്
ശ്രമിക്കുന്നു.നിലവിളിയാലെ റാമിനെ വിളിക്കുന്ന ക്ഷേത്ര :റാം ....റാം....
വളരെ ആയാസപ്പെട്ട്‌ ക്ഷേത്ര അയാളെ എഴുന്നേല്‍പ്പിക്കാന്‍
ശ്രമിക്കുന്നു. കൈ പിടിച്ചു പൊക്കാന്‍ ശ്രമിച്ചുതും കൈ 

കൈ അറ്റ് പോകുന്നു അലറിക്കരയുന്ന ക്ഷേത്ര സ്വയം
നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ട് റാമിനെ ഒരു മാംസ പിണ്ഡം
കണക്കെ പോര്‍ച്ചില്‍ കിടക്കുന്ന കാറിനടുതേക്ക് വലിച്ചിഴച്ചു
കൊണ്ടുപോകുന്നു





                            SCENE- 2-INT


പ്രഭാതം ഒരു വീടിന്‍റെ വരാന്ത 

പത്ര പാരയാനതിലെര്‍പ്പെട്ടിരിക്കുന്നൊരാള്‍
പത്രം
" റാം പ്രഭാകാരിനെതിരെ വധശ്രമം "
ഗുരുതരാവസ്ഥയില്‍
കവിയും ,എഴുത്തുകാരനും ,രാഷ്ട്രിയ നിരുപകനുമായ റാം
പ്രഭാകാരിന്‍റെ ഈദുര്‍വ്വിദിയില്‍ സാംസ്കാരിക കേരളത്തിന്‌
ലജ്ജിക്കാം .രണ്ടു കൈകളും തോളെല്ലിന് താഴെ നിന്ന് അറ്റ്
പോയനിലയില്‍ ,വളെരെ ഗുരുതരാവസ്ഥയില്‍ ആണ്
അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് 


മുറിവില്‍ മണല്‍ പറ്റിപ്പിടിച്ചത് കാരണം അദ്ദേഹത്തിന്‍റെ
കൈകള്‍ തുന്നിചെര്‍ക്കാനാവില്ലെന്നാണ് അദ്ദേഹത്തെ
ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്



                                 SCENE -3 -INT 


പകല്‍ ഹോസ്പിറ്റല്‍ 
icu -വെന്റിലേറ്ററില്‍കഴിയുന്ന റാം

cut to

icu വിനു പുറത്ത് ചെയറില്‍ ഇരിക്കുന്ന ക്ഷേത്ര. അഴിഞ്ഞുലഞ്ഞ
മുടി .കരഞ്ഞു കലങ്ങിയ കണ്ണുകള്‍ -നിലത്തു ഇഴഞ്ഞു നടക്കുന്ന
കുഞ്ഞു

                             SCENE -4- INT 


പകല്‍ റാമിന്‍റെ വീട് 

രക്തം കട്ടപിടിച്ച നിലത്തു അലഞ്ഞു നടക്കുന്ന ചോണന്‍
ഉറുമ്പുകള്‍ കട്ടപിടിച്ച രക്തത്തിന് മുകളില്‍ പതിച്ചു ചിതറുന്ന
ജലം .ഒലിച്ചു പോകുന്ന ചോണനു
റുമ്പുകള്‍
രെക്തം കട്ടപിടിച്ച നിലം കഴുകി വൃത്തിയാക്കാന്‍ തുടങ്ങുന്ന
ക്ഷേത്ര .രെക്തം കലര്‍ന്ന വെള്ളത്തില്‍ മുട്ടിലിഴഞ്ഞു കളിക്കുന്ന
കുഞ്ഞു 

(ഓവര്‍ ലാപ്‌ ടയലോഗ്)             ക്ഷേത്ര :     ആരുപറഞ്ഞു കൈ ഇല്ലെന്നു 

ഇതല്ലേ കൈ

                                  SCENE -5 - INT 


പകല്‍ ഹോസ്പിറ്റല്‍ 

ബെഡ്ഡില്‍ ചമ്രംപടിഞ്ഞിരിക്കുന്ന റാം അയാള്‍ക്ക്‌
പിറകില്‍ പറ്റിചെര്‍ന്നിരുന്നു .കൈകള്‍ ഇളക്കി കാണിക്കുന്ന
ക്ഷേത്ര -തന്‍റെ ശോല്‍ടരുകള്‍ക്ക് ഇരുവശവും മുളച്ചു പൊങ്ങിയത്
പോലുള്ള ക്ഷേത്രയുടെ കൈകളിലേക്ക് മാറി മാറി നോക്കുന്ന റാം
നേര്‍ത്ത നിലാവുപോല്‍ മുഖത്ത് തെളിയുന്ന പുഞ്ചിരി

ക്ഷേത്രയിലേക്ക് മുഖം തിരിച്ചു റാം : അവര്‍ക്ക്രിയില്ലായിരിക്കും ക്ഷേത്രാ
നമുക്ക് നാല് കൈ കളുണ്ടായിരുന്ന കാര്യം
വാത്സല്യപുര്‍വം റാമിനെ നോക്കിക്കൊണ്ട്‌ ക്ഷേത്ര :നാലല്ല റാം ആറു
കസേരയില്‍ പിടിച്ചു നിന്നു മോണകാട്ടിച്ചിരിക്കുന്ന കുഞ്ഞ്



                                    SCENE 6- INT 


T V സ്ക്രീന്‍ 

നുസ്റീഡര്‍ : മലയാളത്തിന്‍റെ പ്രിയപ്പെട്ട കവിയും രാഷ്ട്രിയ ,സാമുഹിക
നഭോമണ്ടലങ്ങളിലെ നിറസാനിദ്യവും ആയ റാം പ്രഭാകര്‍
ആശുപത്രി വിടുമ്പോള്‍ പത്രക്കാരോട് പ്രതിക്കരിക്കുന്നു 

CUT TO 

ഹോസ്പിറ്റല്‍ പകല്‍ int 

ക്ഷേത്ര തള്ളിക്കൊണ്ട് പോകുന്ന വീല്‍ചെയരിലിരിക്കുന്ന
റാമിനെ പോതിഞ്ഞെന്നോണം മൈക്രോഫോണുകളും -
ക്യാമറകളും ,എന്തൊക്കയോ ശബ്ദകോലാഹലങ്ങള്‍
റിപ്പോര്‍ട്ടര്‍ :എന്താണ് സാര്‍ കേരളത്തിനോട് പറയാനുള്ളത്
റാം :എനിക്കിനിയും നാല് കൈകളുണ്ട് 

റിപ്പോര്‍ട്ടര്‍ :ഈ അക്രമത്തെ എങ്ങിനെ കാണുന്നു
റാം :വെളിച്ചമില്ലാത്ത ദ്വീപിലെ 
  അന്ധതയാണ്  എന്‍റെ കൈകളെ
അറുത്തുകളഞ്ഞത്
(ക്ഷോഭത്തോടെ ) :നിങ്ങളും കൂടി അറിയേണ്ട ഒരു കാര്യമുണ്ട്
അറുത്തു മാറ്റപ്പെട്ടവന് കൂടി അവകാശപ്പെട്ടതാണ്
മതവും രാഷ്ട്രിയവും  



                                           SCENE 7-INT


രാത്രി  -റാമിന്‍റെ   ബെഡ്റൂം   

നേര്‍ത്ത  മഞ്ഞ  വെളിച്ചം  
ക്ലോസ്  റേഞ്ചില്‍  റാം  -നനഞ്ഞ  കണ്ണുകള്‍  പതറാത്ത   ചുണ്ടുകളില്‍  ഒരു  നേര്‍ത്ത  പുഞ്ചിരി  വളരെ  സാവദാനം   ഇരു  ചുമലുകളിലേക്കും  മുഖം   തിരിക്കുന്നു  മെല്ലെ  മുഖം  ഉയര്‍ത്തുന്നു   നിസ്സഹായത  നിഴലിക്കുന്ന  കണ്ണുകള്‍ 
ക്ഷേത്ര  - കണ്ണുകളില്‍  നനവുണ്ടെങ്ങിലും   ചുണ്ടില്‍  ഒരു  വിടര്‍ന്ന  പുഞ്ചിരി  തെളിയുന്നു  

ക്ഷേത്ര  അയാളെ  ചുറ്റി  പുണര്‍ന്ന്‍  പിടിക്കുന്നു  
റാമിന്‍റെ   ശ്വാസമിടിപ്പിനു  വേഗമേറുന്നു  

റാം :  എങ്ങിനെ  മനസ്സിലായി  !
റാമിന്‍റെ   നെഞ്ചില്‍  നെറ്റി  മുട്ടിച്ചു 
ക്ഷേത്ര  :  റാമിന്‍റെ  തോനലുകളെ  പഠിക്കാവുന്ന ഒരു  യന്ത്രം  ഞാന്‍  എന്‍റെ  ഹൃദയത്തില്‍   ഘടിപ്പിച്ചിട്ടുണ്ട്
താടിയെല്ലുകള്‍ക്കൊണ്ട്  ക്ഷേത്രയുടെ  മൂര്‍ധാവില്‍   ഉരച്ചു  കൊണ്ട് 
റാം  :  എനിക്ക് നിന്നെ  ഒന്ന്‍  വരിഞ്ഞു  മുറുക്കാന്‍ വല്ലാതെ  കൊതിയാവുന്നു  

റാമിലേക്ക്  മുഖമുയര്‍ത്തുന്ന   ക്ഷേത്ര  നിറഞ്ഞ  കണ്ണുകളില്‍  നിസ്സഹായത  നിഴലിക്കുന്നു  ബെഡിലേക്ക്  മുഖം  തിരിക്കുന്ന  റാം  
ഉറങ്ങി ക്കിടക്കുന്ന  കുഞ്ഞു  
റാം  :  ഇവനെ  ഒന്ന് വാരിയെടുക്കാന്‍  ......
മുഴുമിപ്പിക്കാന്‍  സമ്മതിക്കാതെ  അയാളുടെ  വായ  പൊത്തിപ്പിടിച്ചു  പിന്‍മാറുന്ന  ക്ഷേത്ര  നിസ്സഹായതയും  ദേഷ്യവും  ഒന്നിച്ചു  പ്രകടമാവുന്ന  മുഖം  

കിതച്ചു  കൊണ്ട്  അല്പം  ദേഷ്യം  കലര്‍ത്തി  
ക്ഷേത്ര  :  റാം  പ്ലീസ്  ..
റാം ക്ഷേത്രയെ  നോക്കുന്നു 
പൊട്ടിയൊഴുകുന്ന  കണ്ണുകള്‍  വിറയ്ക്കുന്ന  ചുണ്ടുകള്‍  ഗദ്ഗദം  കൊണ്ട്  പുറത്തേക്കു  വരാത്ത  വാക്കുകള്‍  
ക്ഷേത്ര  :  എന്‍റെ  കൈകള്‍  മതീ  എന്ന്  പറഞ്ഞിട്ട്  !....
റാം  :  എന്തോ  കരുത്തു  ഒക്കെ  ചോര്‍ന്നു  പോകുമ്പോലെ '...... 

നേര്‍ത്ത  വിതുമ്പലോടെ  
ക്ഷേത്ര  :  ഇല്ല  റാം  നിന്‍റെ  പോയെന്നറിഞ്ഞ  ആനിമിഷം  ഞാന്‍  മരിച്ചു  കളയും 
കരുതാര്‍ജിച്ചത്  പോലെ 
ക്ഷേത്ര  :  നിന്‍റെ  ....നിന്‍റെ  അക്ഷരങ്ങളാണ്  എന്‍റെ  കരുത്തു 
                   പിന്നിപ്പോയ  പെണ്ണിനുവേണ്ടി  നീ  ഒഴുക്കിക്കളയുന്ന  മഷിയാണ് ഞാന്‍ 

                                     SCENE -8 -INT


പകല്‍  റാമിന്‍റെവീട് 


ടയിനിംഗ്  ടാബിളിനടുത്തിട്ടിരിക്കുന്ന  ചെയറില്‍  റാം  , ടര്‍ക്കി  പുതച്ചിട്ടുണ്ട്  ക്ഷേത്ര   അയാളുടെ  തല  തുവെര്‍ത്തിക്കൊടുക്കുന്നു  

റാം  :    നിനക്കിപോ  എത്ര  കുട്ടികളാണുള്ളത് ..........

ഒരു  കുസൃതിചിരിയോടെ  ക്ഷേത്ര  :   ഇപ്പൊ  രണ്ട്  ചിലപ്പോ  താമസിയാതെ  അത്  മൂന്നാവും  

സന്തോഷം  നിറഞ്ഞ  കണ്ണുകളാലേ  ക്ഷേത്രയിലേക്ക്  മുഖമുയര്‍ത്തുന്ന  റാം   അവളില്‍  ഒരു  നേര്‍ത്ത  പുഞ്ചിരി  റാം  അവളുടെ  വയറിന് മുഖം  ചേര്‍ത്തുവെക്കുന്നു


കാളിപ്പാട്ടങ്ങളുമായി  നിലത്തു  കളിച്ചു  കൊണ്ടിരിക്കുന്ന  കുഞ്ഞിനെ  നോക്കി   റാം   :  ഇവന്‍  അന്ഗീകരിചെന്നു  തോനുന്നു  പക്ഷെ  ഇനിവരുന്നയാല്‍   അന്ഗീകരിക്കുമോ  ആവോ    ''''

ക്ഷേത്ര  :  എന്ത്     ....

റാം   :   അച്ഛന്  കൈ  ഇല്ലാത്തത്  

 

ക്ഷേത്ര  കുറച്ചു  പിന്നിലേക്ക്‌  മാറുന്നു  അയാളെ  ഒന്ന് നോക്കി  ശേഷം  തോര്‍ത്ത്  അയാളുടെ  മുഖതിരിഞ്ഞുകൊടുത്തുകൊണ്ട്  പോയിക്കളഞ്ഞു  മുഖത്തേക്ക്  വീണ   തോര്‍ത്ത്  മാറ്റാന്‍  വേണ്ടിയാവണം  നാവു  പുറത്തേക്കു  തള്ളിച്ച്  സര്‍ക്കസ്സു  കാണിക്കുന്നത്  കാണാം  തോര്‍ത്ത്  മെല്ലെ മെല്ലെ  ഊര്‍ന്നു  വീഴ്ന്നു .  റാം  -  നനവൂറിയ  കണ്ണുകള്‍ ,  പതറാത്ത  ചുണ്ടുകളില്‍  ജാള്യത  മറക്കാനെന്നോണം   ഒരു  നേര്‍ത്ത  ചിരി  അവശേഷിപ്പിച്ചു    മെല്ലെ  എഴുനേറ്റു  പിന്‍വാങ്ങുന്നു  


                                        SCENE - 9  INT


പകല്‍   റാമിന്‍റെ   വീട് 


ഡ്രെസ്സിംഗ്  അലമാര  തുറന്നു   അയേണ്‍  ചെയ്തുവച്ച  ഡ്രസ്സില്‍നിന്നും   ഒരു   ഷേര്‍ട്ടും   പാന്‍റ്സും   എടുത്ത്  ശേഷം  ഒരു  ജെട്ടി  കൂടെടുത്ത്  അലമാര  അടച്ചു  ഫ്രയിമൌട്ടാവുന്ന  ക്ഷേത്ര  

CUT  TO


 റാമിന്‍റെ  ഷേട്ടിന്‍റെ   ബട്ടണിട്ട്  കൊടുക്കുന്ന  ക്ഷേത്ര  

CUT  TO                    


ഡയിനിങ്ഗ്  ടാബിളിനടുത്ത  ചെയറില്‍  പിടിച്ച്‌ എഴുന്നേല്‍ക്കുന്ന  കുഞ്ഞ് . ടാബ്ള്‍ഷീറ്റിന്‍റെ  തുമ്പത്ത്  പിടിച്ച്  വലിക്കുന്നു . ടാബിളിന്‍റെ  അറ്റത്ത്  ഒരു  വലിയ  ഗ്ലാസ്‌  ബൌള്‍ .

CUT  TO


ബട്ടനിടുവിച്കൊണ്ട്  ക്ഷേത്ര   :   കോളേജില്‍  പോകുന്നതിന്‍റെ  ത്രില്ലിലാവും  സാറ്  
റാമില്‍  ഒരു  നേര്‍ത്ത  മന്ദഹസം  
റാം  :  ഒര്സിഗരറ്റ്  കത്തിച്ചു  താടി  

ക്ഷേത്ര  റാമിനെ  നോക്കുന്നു  -ഒരുതരം  പിടിക്കാത്ത  നോട്ടം  ( പുരികം  ചുളിച്  ചുണ്ടിലൊരു  ചിരി  അവശേഷിപ്പിച്  )
ഒരു  ഗ്ലാസ്‌  പാത്രം  വീണു പൊട്ടിചിതരുന്നതിന്‍റെ  ശബ്ദം
ക്ഷേത്രയുടെ  പുരികം  ചുളിയുന്നു


CUT  TO              

 

വീണ് ടഞ്ഞ  ചില്ല്  പാത്രതിന്‍റെ   കഷ്ണങ്ങളെടുത്തു  കളിക്കുന്ന  കുഞ്ഞ്‌  
ഓടി വരുന്ന  ക്ഷേത്ര  കുഞ്ഞിനെ  വാരിയെടുക്കുന്നു 
ക്ഷേത്ര  :  എന്താ  കണ്ണാ ഇത്,  നിന്നെ കൊണ്ട്  അമ്മതോറ്റൂട്ടോ  
കുഞ്ഞിനേയും  കൊണ്ട്  ഫ്രെയിം  ഔടാവുന്നു 

CUT  TO       


കുഞ്ഞിനേയും   എടുത്തു  കൊണ്ട്  വരുന്ന  ക്ഷേത്ര    ,  അവനെ  നിലത്തു  കളിയ്ക്കാന്‍ വിട്ട്  കൊണ്ട്  
ക്ഷേത്ര  :   മോനിവിടെക്കിടന്ന്‍  കളിക്ക്  ,  അമ്മ  അച്ഛനെ  ഒന്നൊരുക്കട്ടെ
റാമിലേക്ക്  ഒരു  കള്ളനോട്ടം  പായിച്ചു  ശേഷം  ഒരു  സിഗരറ്റെടുത്ത്  കത്തിച്ചു   റാമിന്‍റെ  ചുണ്ടില്‍  വെച്ച്കൊടുക്കുന്നു 

ചുണ്ടത്ത്  തെളിയുന്ന  മന്തഹാസത്തെ  പിടിച്ചു  നിര്‍ത്താന്‍  ശ്രമിച്ചു  കൊണ്ട് റാം  ക്ഷേത്രയെ   നോക്കുന്നു  . റാമിന്‍റെ  നോട്ടത്തെ  തികച്ചും  ഗൌനിക്കാതെ,അയാളുടെ  മുടിചീവുകയും  പൌടെര്‍  പൂശിക്കൊടുക്കുകയും  ചെയ്യുന്ന  ക്ഷേത്ര .

ശേഷം  ഒന്ന്  പിന്നോക്കം  മാറി , എളിയില്‍  കൈതിരുകി  തല അല്പം  ഒരുവശത്തേക്ക്‌  തിരിച്ച് പുരികം  കൂര്പിച്ചു  ഗൌരവം  നടിച്ചു  രമിനെ നോക്കുന്നു . കാണെക്കാണേ  ക്ഷേത്രയില്‍  ഒരു  നേര്‍ത്ത  മന്തഹാസം  തെളിയുന്നു.  നാക്ക്  കവിളില്‍   തിരുകിക്കയറ്റി  തല ഒന്ന്  ചെറുതായി  വെട്ടിക്കുന്നു.  റാമിന്‍റെ  ചുണ്ടാത്തിരിക്കുന്ന  സിഗരറ്റ്  എടുത്തു കളയുന്നു

ഒരു  കട്ടപ്പോകയുടെ  ശേഖരം  തന്നെ  പുറത്തേക്ക്  ഊതിക്കളയുന്ന  റാം  ചുമക്കുന്നു
കുഞ്ഞിനെ  എടുത്ത്  റാമിന്‍റെ  മടിയില്‍  വെച്ച്കൊണ്ട്
ക്ഷേത്ര  :  ഇനി  രണ്ടുപേരും  ഒരുമിച്ച്  കളിക്ക്  അമ്മയ്ക്കിത്തിരി  പണികൂടിബാക്കിയുണ്ട്‌

ക്ഷത്രയെ  ഫോളോചെയുന്ന  ക്യാമറ  , നേരെ  ടയിനിംഗ്  ഹാളിലേക്ക്  .ദൃതിയില്‍  ഡയിനിംഗ്  ഹാളിലെ  കുപ്പിച്ചില്ല്  പെറുക്കി  മാറ്റുന്ന  ക്ഷേത്ര
ക്ഷത്രയിലെത്തുന്ന  റാമിന്‍റെ  ശബ്ദം  :  ക്ഷേത്രാ .........
ക്ഷേത്ര  :  വരുന്നു  റാം


                                      CUT  TO

 

കുഞ്ഞ്    മുട്ടിലിഴഞ്ഞോടുന്നു , പിന്നാലെ  റാമും , കുഞ്ഞ്  വരാന്തയിലെത്തി 
തുറന്നിട്ടിരിക്കുന്ന  ഗ്രില്ലിനടുത്തെക്ക്  
റാം  :  കണ്ണാ ... അവിടെനില്ല് 
അകത്തേക്ക്  തിരിഞ്ഞു  റാം :  ക്ഷേത്രാ  .........
കുഞ്ഞ്  ഗ്രില്ലില്‍ പിടിച്ച്  എഴുന്നേറ്റ്  നിന്ന്  സ്ടപ്പിലേക്ക്  ഇറങ്ങാന്‍  നോക്കുന്നു  പെട്ടന്ന്  റാം  ചാടി  അവനു  തടസമെന്നോണം  സ്ടപ്പിലേക്കിരങ്ങിനിന്നു  - കുനിഞ്ഞ്  - മുഖം കൊണ്ട് കുഞ്ഞിനെ തള്ളി  മാറ്റാന്‍ ശ്രമിക്കുന്നു  

കുഞ്ഞ്‌   അയാളുടെ  മുഖം  തട്ടിമാറ്റി  സ്റെപ്പിലേക്ക് ഇറങ്ങാന്‍  ശ്രമിക്കുന്നു  
ദേഷ്യത്തോടെ  റാം  :  ക്ഷേത്രാ .........

ഒടുവില്‍  രെക്ഷയില്ലാതെ  റാം  അവന്‍റെ ഷേര്‍ട്ടിന്‍റെ  കോളറില്‍  കടിച്ചുയര്‍ത്തി  , വരാന്തയിലേക്ക്‌  എടുത്തു വയ്ക്കുന്നു 

                                      SCENE  -9A  -Ext 

 

 

പകല്‍  - റോഡ്‌ 
ഓടിക്കൊണ്ടിരിക്കുന്ന  കാര്‍  
കാറിന്‍റെ  ഉള്‍വശം  
ക്ഷേത്രയാണ്  ഡ്രൈവ്  ചെയ്യുന്നത്  , തൊട്ടടുത്ത  സീറ്റില്‍  റാം  - അയാളുടെ  
ശരീരത്തോട്‌  ചേര്‍ത്ത്  കുഞ്ഞിനെ  കുഞ്ഞിനെ ഒരു ബെല്‍റ്റ്‌ ഉപയോഗിഒച്ച് കുടുക്കിയിട്ടിരിക്കുന്നു 
റാമിനെ  നോക്കി  ഒന്ന് മന്തഹസിച്ചു 
ക്ഷേത്ര  :  എന്താണ് സാര്‍  കോളേജില്‍  പോകുന്നതിന്‍റെ  ഒരുഷാര്  കാണാത്തത് 
അവളെ  നോക്കുന്ന റാം :  ഞാന്‍  എങ്ങിനെ  ബോരടിലെഴുതും 

                                        SCENE  -10  Int     


ക്ലോസ്  റേഞ്ചില്‍  ക്ഷേത്ര 
നെറ്റി  ചുളിഞ്ഞ് - കണ്ണുകളില്‍  ഒളിഞ്ഞു  കിടക്കുന്ന  നേര്‍ത്ത  പുഞ്ചിരി 
ക്ഷേത്ര :  ആ ....

വരന്തായില്‍  തൂക്കിയിട്ട  ബോര്‍ഡില്‍  വായില്‍  സ്കെച്  പേന  കടിച്ചുപിടിച്ച്  വളരെ  പ്രയാസപ്പെട്ടു  അക്ഷരങ്ങള്‍  എഴുതാന്‍  പഠിക്കുന്ന  റാം 
റാം വളരെ   ബുദ്ധി  മുട്ടി "ആ " എന്നെഴുതുന്നു - ക്ഷത്രയിലേക്ക് തിരിഞ്ഞ് 
റാം  :  എങ്ങിനെ    ....?
ക്ഷേത്ര   :  കലക്കി ......

                             SCENE -11  Int    


രാത്രി  -ഡയിനിംഗ്  ടാബിലിനു  മുകളിലാണ്  കുഞ്ഞിരിക്കുന്നത്  .റാം  ചെയരിലും - ക്ഷേത്ര  നിന്നിട്ടാനുള്ളത്  
രണ്ടു പേര്‍ക്കും  ഭക്ഷണം  വായില്‍ വച്ച്  കൊടുക്കുകയും  സ്വന്തമായി  കഴിക്കുകയും  ചെയ്യുന്നുണ്ട്  ക്ഷേത്ര  ചവക്കുന്നതിനിടയില്‍ 
ക്ഷേത്ര  :  എങ്ങനെ  യുണ്ടായിരുന്നു  ഇന്നത്തെ  ക്ലാസ് 
റാം  അവളെ  നോക്കുന്നു  
റാം  :  നീ  ഇതെങ്ങിനെ  സഹിക്കുന്നു  ക്ഷേത്രാ ....
എന്ത്  എന്നര്‍ഥത്തില്‍  അയാളെ  നോക്കുന്ന  ക്ഷേത്ര 
റാം  :  ജോലിയും  കളഞ്ഞു  
ഒന്ന് നിര്‍ത്തി 
റാം  :  കൈയ്യില്ലത്തവന്‍റെ  ഭാര്യയെന്നു  നിന്നെ  ആരെങ്കിലും  കളിയാക്കുന്നുണ്ടോ ..?

ക്ഷേത്രയുടെ  തൊണ്ടയില്‍  ഭക്ഷണം  കുരുങ്ങുന്നു  ബുദ്ധിമുട്ടോടെ  ശ്വാസം  വലിക്കാന്‍  ശ്രമിക്കുന്ന  ക്ഷേത്ര  .ശ്വാസം  കിട്ടാതെന്നോണം  കണ്ണ്  പുറത്തേക്ക്  തള്ളി  വരുന്നു  . ക്ഷേത്ര സ്വയം തലക്കും  പുറത്തും  ഇടിക്കുന്നുണ്ട്‌  
ഭീതിയോടെ  റാം  :  കൈ  മുകളിലേക്ക്  ഉയര്‍ത്തിക്കുടയൂ  ക്ഷേത്രാ ....
കൈ  കുടയുന്ന  ക്ഷേത്ര  - ശ്വാസം  തീരെ  കിട്ടാത്ത  നിലയിലാവുന്നു 
പേടിയോടെ  റാം  :  പേടിക്കല്ലെടി .. ഒന്നൂല്ലാ ....

എന്ത് ചെയ്യണമെന്നറിയാതെ  കുഴങ്ങി  നിന്നൊരു  നിമിഷത്തിനോടുവില്‍  -റാം  
എഴുന്നേറ്റ്  തല കൊണ്ട്  ക്ഷേത്രയുടെ  പുരത്താഞ്ഞിടിക്കുന്നു   അവള്‍  കുറച്ച്  മുന്നോട്ടേക്ക്  തെറിച്ച്  ടാബിളിലേക്കാഞ്ഞ്  നില്‍ക്കുന്നു   .റാം  അല്പം  പിന്നോട്ടേക്ക്  തെറിച്ച്  ഫ്രെയിമൌട്ടാവുന്നു  കസേരമറിഞ്ഞ്  വീഴുന്നതിന്‍റെ  വലിയ  ശബ്ദം  .

കിതയ്ക്കുകയും  ചുമക്കുകയും  ചെയ്യുന്ന ക്ഷേത്ര   . മെല്ലെ  മെല്ലെ  മുഖമുയര്‍ത്തുന്നു  . വീണ്ടും  ചുമക്കുകയും  നെഞ്ച്  തടവുകയും  ചെയ്യുന്നത്  കാണാം  .  ക്ഷേത്രയുടെ  ടേബിളിലിരിക്കുന്ന   കുഞ്ഞില്‍  പതിയുന്നു  .പേടിയോടെ  ക്ഷേത്രയെ  നോക്കിയിരിക്കുന്ന  കുഞ്ഞു  .അവനെ  വാരിയെടുത്ത്  ഉമ്മ  വെക്കുന്ന  ക്ഷേത്ര  . എന്തോ  ഓര്‍മ്മ  വന്നത്  പോലെ  ചുറ്റും  നോക്കുന്നു  .
ക്ഷേത്ര  :  റാം ......റാം .........
റാമിന്‍റെ   ഞരക്കം  പോലൊരു  മൂളല്‍ 
മറുവശത്ത്  -  ഡയിനിംഗ്  ടാബിളിനടിയില്‍  വീണുകിടക്കുന്ന  റാം 

അയാള്‍  എഴുന്നേല്‍ക്കാന്‍   ശ്രമിക്കുന്നെണ്ടെങ്കിലും  പറ്റുന്നില്ല  .                                                                                                     കുഞ്ഞിനെ  നിലത്ത്  വെച്ച്  ദൃതിയില്‍  റാമിനെ  എഴുന്നേല്‍പിക്കാന്‍  ശ്രമിക്കുന്ന  ക്ഷേത്ര  .  അവളുടെ  കൈകളില്‍  താങ്ങി   റാം  ഒരു വിധം  നിലത്തിരിക്കുന്നു 
ക്ഷേത്ര  :  വേദനിച്ചോ  റാം ....
റാമിലൊരു  നേര്‍ത്ത  മന്തഹാസം 

മുട്ടിലിരുന്ന്  ക്ഷേത്ര  അയാളെ  പുണര്‍ന്നു  പിടിച്ച്  നെറ്റിയില്‍  ച്ചുബിക്കുന്നു


                                   SCENE  -  12 - EXT 


പകല്‍  - റോഡ്‌

കോളേജ്  കൊമ്ബൌണ്ട്  ഇറങ്ങി  വരുന്ന  റാമിന്റെ  കാര്‍  . ക്ഷേത്രയാണ്  ഡ്രൈവ്  ചെയ്യുന്നത്  . 6അടുത്ത  സീറ്റില്‍  റാം  . കുഞിനെ  റാമിന്‍റെ  മാറില്‍  ചേര്‍ത്ത്  ബെല്‍ട്ട്‌  ചെയ്തിരിക്കുന്നു
ക്ഷേത്ര  :  എന്ത്  പറയുന്നു  കോളേജിലെ  വിശേഷങ്ങള്‍ 
റാം        :  അതൊക്കെപറയാം  നീയെന്ത്  പറഞ്ഞു

പുരികം  ചുളിച്ചു   നോക്കുന്ന  ക്ഷേത്ര 
റാം       :  ആ  എഫ്  എം  റേഡിയോന്ന്‍   വിളിച്ച്ചിട്ടുണ്ടായിരുന്നില്ലേ  ...?
ക്ഷേത്ര  :  ഓ  അതോ  ...
ചിരിച്ച്ചികൊണ്ട്  : അതൊക്കെ  പറഞ്ഞു 
വാച്ചില്‍  നോക്കിക്കൊണ്ട്‌  ക്ഷേത്ര  :  അയ്യോ  കഴിയാരായെന്നു  തോനുന്നു 
റാം      :  നീ  ഓണ്‍ ചെയ്യ്  നോക്കാം
അയാളെ  നോക്കി  ഒരു  ചിരി  സമ്മാനിച്ച്‌  ക്ഷേത്ര  എഫ്  എം  ഓണ്‍  ചെയ്യുന്നു

സാവദാനം  സ്റ്റേഷന്‍  ട്യൂണ്‍  ചെയ്യപ്പെടുന്നു 
റേഡിയോ  ജോക്കി  :  അല്ല  മേഡം  സമൂഹത്തോട്  നിരന്തരം  കലഹിച്ചു  കൊണ്ടിരിക്കുന്ന  ഒരു  കവിയുടെ  സഹദര്‍മ്മിണിയായതാണല്ലോ  മാടത്തിന്  ഇപ്പോള്‍   ഈ  ദുര്‍വ്വിധി  വരാന്‍  കാരണം 
(പാരുഷ്യം  കലര്‍ന്ന് )  ക്ഷേത്ര  :  ഏത്  ദുര്‍വ്വിധി 
ജോക്കി  :  അല്ല  മേഡം  ,  മേഡം ഏറെ  ആഗ്രഹിച്ചു  നേടിയതാണല്ലോ   ടീച്ചിംഗ്  പ്രൊഫഷന്‍ അതുപേക്ഷിക്കേണ്ടി  വരിക  .  അതും  കൈകളില്ലാത്ത  ഭര്‍ത്താവിനെ   പരിചരിക്കാന്‍  ....!   സ്ത്രീകള്‍  വീണ്ടും  തളച്ചിടപ്പെടുകയാണോ  ..?

ക്ഷേത്ര  ;  ചോദ്യവും  ഉത്തരവും  നിങ്ങള്‍  തന്നെ  പറയുന്നത്  കൊണ്ട്  എനിക്കിതില്‍  കാര്യമില്ലല്ലോ 
റാം  ക്ഷേത്രയെ  നോക്കുന്നു  .ക്ഷേത്ര ശ്രദ്ധ  ഡ്രൈവിങ്ങില്‍  മാത്രമാണെ ന്നരീതിയിലാണ്ള്ളത്      -(  വഴിയോരക്കാഴ്ചകള്‍ )
ജോക്കി  :  അല്ല  മേഡം  മേഡത്തിനു  പറയാം 
ക്ഷേത്ര    :  എന്റെ  ഭര്‍ത്താവിന്‍റെ   അക്ഷരങ്ങള്‍ക്ക്  മുന്‍പില്‍  തോറ്റു  പോയവര്‍  കാണിച്ച  മൃഗീയതയെ   നിങ്ങള്‍ അല്ലെങ്ങില്‍  സമൂഹം  എങ്ങിനെ  
കാണുന്നു  എന്ന  മറുചോദ്യമാണ്  എനിക്ക്  ചോദിക്കാനുള്ളത്  


ഒരു നേര്‍ത്ത  പുഞ്ചിരിയോടെ  ക്ഷേത്രയിലേക്ക്  തിരിയുന്ന  റാം . അവള്‍  സഗൌരവം   ഡ്രൈവിങ്ങില്‍   തന്നെയാണ് 
ജോക്കി  :  അല്ല  മേഡം   പ്രൊഫെഷന്‍   നഷ്ടപ്പെട്ടിതില്‍  മേഡത്തിനു  ദുക്കമില്ലേ 
ക്ഷേത്ര    :  ഒരിക്കലുമില്ല   , മാത്രമല്ല  ടീച്ചിംഗ്  പ്രൊഫെഷെനില്‍  എത്രയോ  പേരുണ്ടിവിടെ  , പക്ഷെ  എനിക്കും  നിങ്ങള്‍ക്കുമറിയാവുന്ന   അതേ  അക്ഷരങ്ങള്‍കൊണ്ട്  ഒരു  ഭാഷയ്ക്ക്  വിളക്കായ  കവിയുട  പ്രിയ  പത്നിയാണ്  ഞാന്‍ .  അതില്‍  ഞാന്‍  അഭിമാനിക്കുന്നു 


റാം   കുഞ്ഞിന്‍റെ   തലയില്‍  ഉമ്മവെക്കുന്നു  
ക്ഷേത്ര  :  പിന്നെ  എന്റെ  ഭര്‍ത്താവിന്‍റെ  കൈകളാണിപ്പോള്‍ ഞാന്‍  ഇതു  തന്നെയാണെന്‍റെ   പ്രൊഫെഷനും   
റാമിന്‍റെ  കണ്ണുകളില്‍  അഭിമാനത്തിന്‍റെ   തിളക്കം  
ക്ഷേത്ര  :  നിങ്ങളറിയുന്ന  അദ്ധേഹത്തിന്‍റെ  പുതിയ  കവിതകള്‍  പകര്‍ത്തുന്നതെന്‍റെ  വിരലുകളാണ്  


റാമിന്‍റെ  കണ്ണുകള്‍  നിറഞ്ഞു  തുളുംബിയിരിക്കുന്നു  . അതൊളിക്കാനെന്നോണം  വിദൂരതയിലേക്കാണ്  നോട്ടം 
നിറഞ്ഞ  കണ്ണുകളാല്‍  , എന്നാല്‍  നേര്‍ത്ത  മന്തസ്മിതത്തോടെ  രാമിലേക്ക്  തിരിയുന്ന  ക്ഷേത്ര 
ജോക്കി  :  ഈ  വനിതാ ദിനത്തില്‍  ഞങ്ങളുമായ്  കൊച്ചുവര്‍ത്തമാനം  പറയാനെത്തിയ   ക്ഷേത്ര  ടീച്ചര്‍ക്ക്  ആദ്യം  നന്ദി  പറയട്ടെ . പിന്നെ ടീച്ചര്‍  ഞങ്ങളുടെ  ഓടിയന്‍സിനായി   സാറിന്‍റെ  ഒരു  കവിത  ചൊല്ലുമെന്ന് പ്രതീക്ഷിക്കുന്നു  


ക്ഷേത്ര  :  തീര്‍ച്ചയായും 
ശബ്ദം  ചുമച്ചു  നേരയക്കുന്നു 
ക്ഷേത്ര   :  നീര്പ്പളുനഗ്കള്‍  എന്ന  സമാഹാരതില്‍നിന്നു  ഭൂമിയുടെ  വിലാപത്തിലെ   എനിക്കേറെ  ഇഷ്ടപ്പെട്ട  നാലു വരി 


" യെന്ത്രക്കലപ്പതന്‍  കൂര്‍ത്ത  നഖങ്ങളാല്‍ എന്തിനെന്‍ 


                    മാറിടം  ഉഴുതു  മറിച്ചു  നീ ....?


എന്തിനെന്‍  രെക്തത്തില്‍  വിഷം  കലര്‍ത്തി നീ  ......,,,?  

 എന്‍റെ  ചോദനയെ  കവര്‍ന്നെടുത്തു ..?


കൊടിയടയാളങ്ങള്‍ക്ക് പകുത്തുനല്‍കാനെന്‍റെ  


 ശവശരീരം  മാത്രമേ വേണ്ടതുള്ളോ .........? "


നിറഞ്ഞ  കണ്ണുകളും  വിടര്‍ന്ന  പുഞ്ചിരിയുമായ്  
റാം  : നീ  ഇത്ര  മനോഹരമായ്  പാടുമായിരുന്നോ...... !  ...?
ക്ഷേത്ര  :  റാമിന്‍റെ  കവിതകള്‍  കോളേജില്‍  ചൊല്ലാറുണ്ട് 
റാം  :  എന്‍റെ   കവിതകള്‍ക്ക്  ഇത്രയും  ആലപനസൌന്ദര്യം  ഉണ്ടായിരുന്നോ  !
അവിസ്വസനീയമെന്നോണം  തല  അങ്ങോട്ടുമിങ്ങോട്ടും  വെട്ട[ച്ച്  അത്ഭുതത്തോടെ  ക്ഷേത്രയെ   ഒന്നടിമുടി  നോക്കി 


തെളിഞ്ഞ  പുഞ്ചിരി  ക്ഷേത്രയുടെ  കണ്ണില്‍  അഭിമാനത്തിന്‍റെ  തിളക്കം
O B V  - റാം  :  അപ്പോ  ഞാനക്ഷരവും  നീ ശബ്ദവുമായിരുന്നുവല്ലേ  .....!
ക്ഷേത്ര  :  താങ്ക് യു ......
കാറ്  മെല്ലെ മെല്ലെ   അകന്നു  പോകുന്നു   .  റോഡിന്‍റെ   ഫ്രയിമില്‍  നീര്‍ക്കുമിളകള്‍  വന്നു  നിറയുന്നു
നീര്‍ക്കുമിളകള്‍  നിറഞ്ഞ  ഫ്രെയിമില്‍ തെളിയുന്ന  അക്ഷരങ്ങള്‍
       " ഇരുണ്ട  ദ്വീപിന്‍റെ  ഇടനാഴികളില്‍  യാത്ര  ചെയ്യേണ്ടി  വരുന്ന 
സുമനസ്സുകള്‍ക്ക്‌  സ്നേഹപുര്‍വ്വം...........!  "
                  

                                    THE   END


അപേക്ഷ - .പരാജയപ്പെട്ടവന്‍റെ  അക്ഷരങ്ങളാണിത്...  സ്വീകരിക്കുക ........

 സമ്മതിക്കുന്നു   -  (ഒടുവില്‍  graafix   ന്‍റെ   ലോഹിതദാസ്  തിരക്കഥാ  രെചനാ  മത്സരത്തില്‍  പരാജയപ്പട്ട  സൃഷ്ടി )

©  Rights  Reserved 

No part of this work may be reproduced or  utilized  in  by any  form or 

any means with out the prior written permission of the Author.